Friday, July 8, 2016



പരസ്പരം കൈകോർക്കാൻ മടിക്കുന്ന മനസ് ...
മഴയുടെ താളത്തിൽ-
ഓർമ്മകളെ കൈകോർത്ത് പിടിക്കുന്നു..
ചോർന്നൊലിക്കുന്ന മാനസകൂരയിൽ..
അവശേഷിക്കുന്നത് ചില പൊട്ടുകൾ മാത്രം ...

Saturday, March 28, 2015

കിലുക്കാംപെട്ടി


വിരിയാത്ത സ്വപ്‌നങ്ങൾ എല്ലാം-
വാടിയിരിക്കുന്നു
വാടിവീണ സ്വപ്പ്നങ്ങളെ സൂക്ഷിക്കാൻ ..
ഒരു പൌഡർ പാട്ടയെങ്കിലും കിടിയിരുന്നെങ്കിൽ
ഇടക്കിടക്ക് കുലുക്കി നോക്കാമായിരുന്നു ...
ഒരിക്കലും നിറയാത്ത ഒരു കിലുക്കാംപെട്ടി 

Thursday, August 15, 2013

പറയാൻ മറന്നത്

ചിതലരിക്കാത്ത  ഓർമ്മകൾ
മനസിന്റെ ഉറക്കം കെടുത്തുന്നു
പറയാൻ  മറന്നകാര്യങ്ങൾ
പറഞ്ഞപ്പോഴേക്കും  കാലം ഒരുപാട്  കറങ്ങിയിരിക്കുന്നു
നഷ്ടപെട്ട  നാഴികകൾ
വേദനയുടെ  താളുകൾ  ആയിരിക്കുന്നു  
കാലം മായിക്കാത്ത ആ താളുകൾ
മനസിന്റെ ശല്ല്യപെടുത്തലായിരിക്കുന്നു
ഒരു  പൊഴിഞ്ഞ  ഗുൽമോഹർ  പോലെ

Saturday, March 3, 2012

മൗനമേ 


     
മൗനമേ നീ പറഞ്ഞത് പലപ്പോഴും -
ഞാന്‍ പറയന്‍ മടിച്ചത്..
പക്ഷെ കണ്ണ് കൊണ്ട് നീ പറഞ്ഞത്-
കൊണ്ടാണോ ആരും കേള്‍ക്കാഞ്ഞത് ?
മൗനമേ നിന്നെ ഭജിക്കാന്‍ കഴിഞ്ഞങ്കില്‍-
ഭ്രാന്തമായി ഞാന്‍ കൂവിയേനെ.
എന്തോ അപ്പോള്‍ ഞാന്‍ കണ്ണില്‍ -
കണ്ടത് ഭയത്തിന്‍റെ കാല്പാടുകള്‍... 
ഭയത്തിന്‍റെ നീരാളി പിടിയില്‍ -
അമര്‍ന്ന എന്‍റെ ജിഹ്വ മൗനമേ-
നിന്നില്‍ അലിയാന്‍ വെമ്പി ..

Friday, March 2, 2012


ജീവിതത്തിന്‍റെ ഒരു ട്...


             എഴുതാന്‍ ഞാന്‍ ഒരു എഴുത്ത്ക്കാരി അല്ല. പക്ഷെ എന്‍റെ മനസില്‍ വിമ്മിഷ്ടം കൊള്ളുന്ന വാക്കുകള്‍ എഴുതാതെ വയ്യ. ഒരുപാടു കാലത്തിനു ശേഷം ആണ് ഈ സാഹസം. 

  ഈ കാലയളവില്‍ ജീവിതം ചില അനുഭവങ്ങള്‍  തന്നു. പുതിയത് പലതും കാണിച്ചു തന്നു. ചെറിയ ചെറിയ അപകടങ്ങള്‍ , എല്ലാവരും ചിന്തിക്കുന്ന പോലെ, ഞാനും  ജീവിതത്തിലെ വലിയ ആഘോഷം ആയ കല്യാണവും കഴിഞ്ഞു. പുതിയ ജീവിതം, വീട്ടുക്കാര്‍, നാട് അങ്ങനെ പലതും പുതിയതായീ .

  ഒരു പക്ഷെ നഗരത്തിന്‍റെ വേഗതയില്‍ ചെറുപ്പത്തിലെ ഓടിയത് കൊണ്ടാണോ എന്നറിയില്ല  കൗമാരത്തിലെ  നഗരം വെറുത്തു. പക്ഷെ ഈ പ്രായത്തില്‍ ജീവിക്കാനും മാതാപിതാക്കള്‍ കനിഞ്ഞേ തീരു. അത് കൊണ്ട് അവരുടെ ജോലി കളയാന്‍ പറഞ്ഞില്ല. പിന്നെ  എന്നെപോലെ ഉള്ള  പെണ്‍ക്കുട്ടിക്ക് രക്ഷപെടാന്‍ ഒരു വഴിയെ ഉള്ളു കല്യാണം. അത് വരെ ഞാനും കാത്തു . 

  ഒരുപാടു പേരുടെ മുന്നില്‍ മോഡല്‍ ആയതിനുശേഷം സന്ദീപ്‌ എന്നാ ആളുടെ ജീവിത സിനിമയില്‍ നായികാ ആയീ അവസരം ലഭിച്ചു. ആ ചലച്ചിത്രത്തില്‍ അമ്മും അച്ഛനും, അനിയന്മാരും , അമ്മായീ,  കുഞ്ഞമ്മ അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ഉണ്ട്. 

  നഗരത്തില്‍ നിന്നും ഗ്രാമത്തിലേക്കുള്ള ഒരു പറിച്ചു നടല്‍ ആയീ ആ വിവാഹം . ഒരു പ്രാര്‍ത്ഥയുടെ ജീവിത ആവിഷ്കാരം എന്ന് പറയാം അത് സഫലമായീ. ഇപ്പോളും ഈ ചലച്ചിത്രത്തിന്‍റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ തുടര്‍ന്നുണ്ടാവും...


വായിക്കുക  അഭിപ്രായങ്ങള്‍ എഴുത്തിനെ കുറിച്ച് മാത്രം....   
നാവിന്‍റെ വീട്ടുകാരന്‍ 


വിരുന്നു വന്ന വാക്കുകള്‍ നാവിന്‍റെ വീട്ടുക്കാരന്‍ ആയി 
വീട്ടുക്കാരന്‍റെ വിരുന്നുക്കാര്‍ പലപ്പോഴും ചാട്ടയും ആയിരുന്നു 
ഇന്നിട്ടും നീ എന്തെ അവനെ ഇറക്കിവിടത്തെ ?
പുഴു അരിച്ച കാല്‍ മുറിച്ചത് പോല്‍ -
അറക്കും ഞാന്‍ എന്നില്‍ നിന്നും..

Sunday, May 15, 2011

കൂട്ടുക്കാരന്‍





വിളിക്കാന്‍ മറന്ന കൂട്ടുക്കാരാ
നിന്നോടെ പറയാന്‍ പലതും!!
കത്തെഴുതാന്‍-
ഓര്‍മ്മയുടെ പുസ്തകത്തില്‍ 
മേല്‍വിലാസത്തിന്‍റെ താളുകള്‍-
ചിതലരിച്ചിരിക്കുന്നു!!!
പക്ഷെ! നീ തന്ന ഓര്‍മ്മകള്‍-
ചിതലരിച്ചില്ല!!!