Tuesday, April 5, 2011

അളവുകോല്‍





കൂട്ടുകാരാ സ്നേഹത്തിന്‍റെ-
അളവുകോല്‍ എനിക്കും പറഞ്ഞുതരുമോ?
എന്‍റെ സ്നേഹം ഒന്ന് അളക്കാനാ!!!!
ഔണ്‍സ് ഗ്ലാസില്‍ അളന്നപ്പോള്‍-
അളവ് തെറ്റുന്നു 
അളന്നു മുറിച്ചു നീ മാറ്റിയപ്പോള്‍-
അളക്കാന്‍ പറ്റാതെ -
ചിതറികിടക്കുന്നു എന്‍റെത്‌!!!

Saturday, April 2, 2011

തൂലിക



എഴുതാന്‍ മറന്ന കഥകൂട്ടുകള്‍ 
എന്നെ ഉറങ്ങാന്‍ വിട്ടിരുന്നില്ല 
എഴുതാന്‍ തുടങ്ങുമ്പോള്‍-
കഥാപാത്രങ്ങള്‍ എന്നില്‍-
നിന്നും അകലുകയും-
ചെയ്യുന്നു!!
പടവാള്‍ ഏന്തിയ തൂലികക്ക്-
അവയെ പിടിച്ചു കെട്ടാനും-
പറ്റിയില്ല.....
അടവുകള്‍ മറന്ന തൂലികയെ-
ഉപേക്ഷിക്കാനും മനസനുവദിച്ചില്ല!! 

Friday, April 1, 2011



എഴുതാന്‍ പേപ്പറും തൂവലും എടുത്തപ്പോള്‍
മാഷിതീര്‍ന്നു എന്ന് കണ്ടത് 
മഷി എടുത്തു വന്നപ്പോള്‍ 
വാക്കുകളും മറന്നു 
പക്ഷെ ഗര്‍ഭപാത്രത്തില്‍ അവ-
എന്നെ ഇക്കിളി ആക്കുന്നുണ്ടായിരുന്നു   
വേദനയുടെ സംഹാരാതാണ്ടവം- 
മൂര്‍ധന്യത്തിലെങ്കിലും 
വാക്കുകള്‍ പിറന്നു വീഴാന്‍-
ഇഷ്ടപെട്ടില്ല...

Friday, March 25, 2011

പ്രേമം



സ്വപ്‌നങ്ങള്‍ വാക്കുകള്‍ ആയപ്പോള്‍
ഞാന്‍ അവയെ പ്രേമിക്കാന്‍ തുടങ്ങി 
പക്ഷെ അവ നൊമ്പരം നിറഞ്ഞ-
പ്രണയം മാത്രമായിരുന്നു 
പിരിയാന്‍ മനസ് പറഞ്ഞപ്പോള്‍-
വേദനയുടെ ചട്ടക്കൂടില്‍ അകപ്പെട്ടന്നു-
മനസിലായത്  

Monday, March 7, 2011

മഞ്ചാടി



എണ്ണാന്‍ മറന്ന മഞ്ചാടിക്കുരുക്കള്‍ എന്‍റെ നഷ്ടങ്ങള്‍ ആണ്
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത വളപ്പൊട്ടുകള്‍-
വഴീ ചിതറി പോയിരിക്കുന്നു
എങ്കിലും പുസ്തകത്തില്‍-
ആകാശം കാണാത്ത മയില്‍പ്പീലി  അപ്പോഴും ഉണ്ടായിരുന്നു  
പ്രസവ വേദനയുടെ കാലൊച്ച-
കേള്‍ക്കാത്തതിനാല്‍ തുറക്കാന്‍ ഭയമായിരുന്നു
പുസ്തകം മാറോട് ചേര്‍ത്ത്
മനസുക്കൊണ്ട് മഞ്ചാടി എണ്ണാനും-
വളപോട്ടുകള്‍ കൊണ്ട്-
വര്‍ണ്ണം തീര്‍ക്കാനും തുടങ്ങിയിരുന്നു 

Thursday, March 3, 2011

കഥ




ഓരോ കഥയിലെയും കഥാപാത്രമായി 
ഞാന്‍ മാറാറുണ്ട് 
പക്ഷെ എന്നെ കഥാപാത്രമാക്കി 
കഥ ഉണ്ടാവുന്നില്ല 
എന്താ ! എനിക്കു കഥാപാത്രത്തിന്‍റെ 
രൂപമില്ലേ
അതോ ! എന്‍റെ രൂപത്തെ കഥാപാത്രമാക്കാന്‍ 
പറ്റില്ലേ ? 

ബലി



മൃതിയടഞ്ഞ സ്വപ്നങ്ങള്‍ക്ക് 
ബലിയിടാന്‍ മറന്നത് കൊണ്ടാണോ എന്നറിയില്ല 
അവ എന്നെ തേടി വരുന്നത് 
ബലികാക്കകള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആവുമ്പോഴും 
ചോറുരുളകള്‍ ഒരുക്കാന്‍ മനസ്സനുവദിച്ചില്ല
ഓര്‍മകളില്‍  തലോടാന്‍ 
വേദനയില്‍  ഈറനാവാന്‍  
ഇപ്പോഴും അവ മനസിന്‍റെ-
മോര്‍ച്ചറിയില്‍!!!