Thursday, March 3, 2011

രാത്രി



യാമങ്ങള്‍ എപ്പഴോ ഭൂമിയെ-
കമ്പിളി പുതപ്പിച്ചു 
തലചായിക്കാന്‍ അലയുന്ന -
ശ്വാനന്‍റെ മുന്നില്‍ 
വിടരുന്ന വഴിവിളക്കുകള്‍ 
നിലാവില്‍ കുളിച്ച ആകാശത്തിന്‍ താഴെ-
അണിഞ്ഞോരുങ്ങിയ നഗരം 
മുല്ലപ്പുവിന്റെ പരിമളവും-
താരാട്ടിനായ് തേങ്ങുന്ന കുഞ്ഞിന്‍റെ രോദനം 
വറ്റിവരണ്ട ചുണ്ടുകള്‍ നുണഞതെന്തിനോ?
കളികൊഞ്ചലുകള്‍ താഴുകേണ്ട പ്രായത്തില്‍ 
മുലപ്പാലിനായി വെമ്പിയ നേരത്ത്
ബാലഷ്ടമായ കൈകള്‍  അവന്‍റെ കണ്ണുപൊത്തി 
അമ്മയെന്ന രണ്ടക്ഷരം-
അടഞ്ഞ വാതിലിനു മുന്നില്‍ തടയപ്പെട്ടു 

1 comment: