Thursday, March 3, 2011

ബലി



മൃതിയടഞ്ഞ സ്വപ്നങ്ങള്‍ക്ക് 
ബലിയിടാന്‍ മറന്നത് കൊണ്ടാണോ എന്നറിയില്ല 
അവ എന്നെ തേടി വരുന്നത് 
ബലികാക്കകള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആവുമ്പോഴും 
ചോറുരുളകള്‍ ഒരുക്കാന്‍ മനസ്സനുവദിച്ചില്ല
ഓര്‍മകളില്‍  തലോടാന്‍ 
വേദനയില്‍  ഈറനാവാന്‍  
ഇപ്പോഴും അവ മനസിന്‍റെ-
മോര്‍ച്ചറിയില്‍!!!   


2 comments:

  1. സൂക്ഷിച്ചു വെച്ചേക്കൂ, നഷ്ട്ടമാകാതെ…

    ReplyDelete