Monday, March 7, 2011

മഞ്ചാടി



എണ്ണാന്‍ മറന്ന മഞ്ചാടിക്കുരുക്കള്‍ എന്‍റെ നഷ്ടങ്ങള്‍ ആണ്
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത വളപ്പൊട്ടുകള്‍-
വഴീ ചിതറി പോയിരിക്കുന്നു
എങ്കിലും പുസ്തകത്തില്‍-
ആകാശം കാണാത്ത മയില്‍പ്പീലി  അപ്പോഴും ഉണ്ടായിരുന്നു  
പ്രസവ വേദനയുടെ കാലൊച്ച-
കേള്‍ക്കാത്തതിനാല്‍ തുറക്കാന്‍ ഭയമായിരുന്നു
പുസ്തകം മാറോട് ചേര്‍ത്ത്
മനസുക്കൊണ്ട് മഞ്ചാടി എണ്ണാനും-
വളപോട്ടുകള്‍ കൊണ്ട്-
വര്‍ണ്ണം തീര്‍ക്കാനും തുടങ്ങിയിരുന്നു 

1 comment:

  1. “എണ്ണാൻ മറന്ന മഞ്ചാടിക്കുരുക്കൾ” നല്ല വാക്ക്.

    ReplyDelete